Current Date

Search
Close this search box.
Search
Close this search box.

’43 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ഇറാന്‍’; യു.എസിനെതിരെ ആഞ്ഞടിച്ച് ഇബ്‌റാഹീം റഈസി

തെഹ്‌റാന്‍: 1979ലെ വിപ്ലവത്തെ തുടര്‍ന്ന് ഇറാന്‍ സ്വതന്ത്രമായ കാര്യം യു.എസ് പ്രസിഡന്റ് ജോ ബൈഡനെ ഓര്‍മിപ്പിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹീം റഈസി. 43 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് ഇറാനെന്ന് ഇറാന്‍ പ്രസിഡന്റ് വെള്ളിയാഴ്ച പറഞ്ഞു. ഇറാനെ സ്വതന്ത്രമാക്കണമെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റ് പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്.

ലോക രാഷ്ട്രങ്ങളില്‍ 62ലധികം അട്ടിമറികള്‍ യു.എസ് നടത്തിയിട്ടുണ്ട്. തങ്ങള്‍ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യന് നിലകൊള്ളുന്നുവെന്ന് ചിത്രീകരിക്കാനാണ് യു.എസ് താല്‍പര്യപ്പെടുന്നത്. ഇറാന്‍ അവര്‍ക്ക് കീഴൊതുങ്ങാന്‍ തീരുമാനിച്ചിട്ടില്ല. അരാജകത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഏതൊരാളും യു.എസിനും അവരുടെ ദുഷിച്ച പദ്ധതികള്‍ക്കുമൊപ്പമാണ് നില്‍ക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. 1979ല്‍ തെഹ്‌റാനിലെ യു.എസ് എംബസി ആക്രമണത്തിന്റെ വാര്‍ഷകത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles