Current Date

Search
Close this search box.
Search
Close this search box.

താലിബാന്‍ ഭരണത്തില്‍ വൈവിധ്യങ്ങള്‍ ഉള്‍കൊള്ളണമെന്ന് ഇറാന്‍

തെഹ്‌റാന്‍: അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ വിവിധ വിഭാഗങ്ങളെ ഉള്‍കൊളളുന്ന സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവര്‍ത്തിച്ച് ഇറാന്‍. അഫ്ഗാനില്‍ താലിബാന്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തിലാണിത്. താലിബാന്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ പ്രഖ്യാപനം നടത്തി ഒരു ദിവസത്തിന് ശേഷം ബുധനാഴ്ച അഫ്ഗാന്‍ അയല്‍രാജ്യങ്ങളായ ഇറാന്‍, ചൈന, തജിക്കിസ്ഥാന്‍, തുര്‍ക്കിമെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, പാക്കസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാന്‍ സര്‍ക്കാറില്‍ ആധിപത്യമുള്ളത് പഴയ ഗാര്‍ഡുകള്‍ക്കാണ്. സ്ത്രീകള്‍ക്കും ശീഈകള്‍ക്കും ഭരണകൂടത്തില്‍ യാതൊരു പങ്കളിത്തവുമില്ല.

എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ പിന്തുടരുകയാണ് ഇറാന്‍. താലിബാന്‍ അത്തരമൊരു സര്‍ക്കാര്‍ രൂപീകരിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഇറാന്‍ ഇറാന്‍ ഉന്നത നയതന്ത്രജ്ഞന്‍ ഹുസൈന്‍ ആമിര്‍ ആബാദ് അല്ലിഹ്‌യാന്‍ വ്യാഴാഴ്ച കൂടിക്കാഴ്ചയില്‍ പറഞ്ഞു.

Related Articles