Current Date

Search
Close this search box.
Search
Close this search box.

സൈനിക പ്രകടനവുമായി വീണ്ടും ഇറാന്‍

തെഹ്‌റാന്‍: രാജ്യത്തെ ദക്ഷിണ തീരങ്ങളില്‍ വീണ്ടും സൈനിക പ്രകടനവുമായി ഇറാന്‍ സൈന്യം. മിഡില്‍ ഈസ്റ്റിലേക്ക് ആണവ ശേഷിയുള്ള ബി 52 ബോംബേര്‍സ് യു.എസ് പറത്തയിതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു സൈനിക പ്രകടനവുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്.

രണ്ടാഴ്ചക്കുള്ളില്‍ അഞ്ചാം തവണയാണ് സൈനിക ശക്തി ഇറാന്‍ പ്രകടിപ്പിക്കുന്നത്. മാക്രാന്‍ തീരങ്ങളിലും ഒമാന്‍ കടലിലും കര-വ്യോമ-നാവിക സൈനിക പരിശീലനം നടത്തുകയായിരുന്നു.

നിലവില്‍, ഡ്രോണുകളും മിസൈലുകളും വിന്യസിക്കുന്നതില്‍ ഗണ്യമായ പ്രവര്‍ത്തന ശേഷി സൈന്യം കൈവരിച്ചതായി ഇറാനിയന്‍ ആര്‍മി ഡെപ്യൂട്ടി ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ദാദ്രാസ് പറഞ്ഞു. അധികാരത്തില്‍ നിന്ന് പുറത്തുപോകുന്ന ഡൊണള്‍ഡ് ട്രംപ് ഇറാനുമേല്‍ കടുത്ത സാമ്പത്തിക ഉപരോധ നടപടികളാണ് സ്വീകരിച്ചിരുന്നത്.

Related Articles