NewsWorld Wide

ഇറാന്‍: പതിറ്റാണ്ടുകള്‍ക്കു ശേഷം ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്ത്രീകളെത്തി

തെഹ്‌റാന്‍: പതിറ്റാണ്ടിലാദ്യമായി ടിക്കറ്റ് വാങ്ങാന്‍ ഭരണകൂടം അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഇറാന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മത്സരം കാണാന്‍ സ്ത്രീകളെത്തി. ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ വിജയം അവര്‍ ആഘോഷിക്കുകയും കഴിഞ്ഞ മാസം മരിച്ച ‘ബ്ലൂ ഗേളിന്’ (ഇറാനിലെ ഫുട്‌ബോള്‍ അരാധകയായിരുന്ന) അരാധകര്‍ ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.

ശക്തമായ ആരാധക പാരമ്പര്യമുളള ഏഷ്യന്‍ ഫുട്‌ബോളിലെ രാജ്യമായ ഇറാന്‍ വ്യാഴായ്ച നടന്ന ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ കംബോഡിയക്കെതിരായി ഏകപക്ഷീയമായി പതിനാല് ഗോളുകള്‍ നേടി വിജയിച്ചു. കൊടികള്‍ ഉയര്‍ത്തിയും ടീമിന്റെ നിറമായ ചുവപ്പ്, നീല, വെള്ള എന്നിവ പ്രദര്‍ശിപ്പിച്ചും തെഹ്‌റാനിലെ ആസാദ് സ്റ്റേഡിയത്തല്‍ പ്രത്യേകമായി ഒരുക്കിയ ഇരിപ്പിടത്തില്‍ 3000ലധികം സ്ത്രീകള്‍ ദേശീയ മത്സരത്തിന് സാക്ഷികളായി. 1979ലെ ഇറാന്‍ വിപ്ലവത്തെ തുടര്‍ന്നാണ് പുരുഷന്മാരുടെ മത്സരം കാണുന്നതില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ചെറിയ ഗ്രൂപ്പുകള്‍ക്ക് അനുമതി നല്‍കിയത് അപവാദമാണെങ്കിലും ഇപ്പോഴാണ് പൂര്‍ണാര്‍ഥത്തില്‍ അനുമതി ലഭിക്കുന്നത്.

Facebook Comments
Show More

Related Articles

Close
Close