Current Date

Search
Close this search box.
Search
Close this search box.

‘തടവുകാരെ കൈമാറാന്‍ ഇറാന്‍ തയാറാണ്, പന്ത് യു.എസിന്റെ കോര്‍ട്ടില്‍’: സാരിഫ്

തെഹ്‌റാന്‍: യു.എസുമായി പരസ്പരം സഹകരിച്ച് തടവകാരെ കൈമാറാന്‍ ഇറാന്‍ തയാറാണെന്നും പന്ത് ഇപ്പോള്‍ അമേരിക്കയുടെ കോര്‍ട്ടിലാണുള്ളതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. സമ്പൂര്‍ണ്ണമായും തടവുകാരെ കൈമാറാന്‍ ഇറാന്‍ പൂര്‍ണ സന്നദ്ധമാണെന്നാണ് സാരിഫ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്.

ദീര്‍ഘകാല ശത്രുക്കളായ ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം തടവുകാരെ പരസ്പരം കൈമാറിയിരുന്നു. അമേരിക്കന്‍ ബിരുദ വിദ്യാര്‍ത്ഥിയെയാണ് രണ്ടു ദിവസം മുന്‍പ് ഇറാന്‍ കൈമാറിയത്. പകരം കഴിഞ്ഞ വര്‍ഷം യു.എസ് അറസ്റ്റു ചെയ്ത ഇറാനിയന്‍ ശാസ്ത്രജ്ഞനെയും തിരിച്ച് കൈമാറിയിരുന്നു.

ചാരവൃത്തി ആരോപിച്ചാണ് ഇരുവരെയും അറസ്റ്റു ചെയ്തിരുന്നത്. ഡിസംബര്‍ ഏഴിന് സ്വിറ്റ്‌സര്‍ലാന്റിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് യു.എസും ഇറാനും ഇരുവരെയും വിട്ടയക്കാന്‍ പരസ്പരം ധാരണയിലെത്തിയത്. ഇതിനു പിന്നാലെയാണ് മുഴുവന്‍ തടവുകാരെയും ഇപ്രകാരം കൈമാറാന്‍ തയാറാണെന്ന് ഇറാന്‍ അറിയിച്ചത്.

Related Articles