Current Date

Search
Close this search box.
Search
Close this search box.

റഷ്യന്‍ മാധ്യമ പ്രവര്‍ത്തകയെ ഇറാന്‍ വിട്ടയച്ചു

മോസ്‌കോ: കഴിഞ്ഞ ആഴ്ചയില്‍ വിസ ലംഘനവുമായി ബന്ധപ്പെട്ട് ഇറാന്‍ അറസ്റ്റുചെയ്ത റഷ്യന്‍ മാധ്യമ പ്രവര്‍ത്തകയെ വിട്ടയച്ചതായി റഷ്യ പറഞ്ഞു. റഷ്യന്‍ മാധ്യമ പ്രവര്‍ത്തകയായ യൂലിയ യൂസിക് ജയില്‍ മോചിതയാവുകയും വ്യാഴായ്ച രാവിലെ റഷ്യയിലേക്ക് തിരച്ചിതായും തെഹ്‌റാനിലെ റഷ്യന്‍ എംബസി വ്യക്തമാക്കി. സെപ്തംബര്‍ 29നാണ് യൂസിക് തെഹ്‌റാനില്‍ എത്തുന്നത്. തുടര്‍ന്ന് ഓക്ടോബര്‍ രണ്ടിന് അവരുടെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് അറസ്റ്റുചെയ്യപ്പെടുന്നത്.

വിസ ലംഘനവുമായി ബന്ധപ്പെട്ടാണ് യൂസികിനെ കസ്റ്റഡിയില്‍ വിട്ടതെന്ന് ഇറാന്‍ ഗവണ്‍മന്റ്‌
വക്താവ് പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സുരുക്ഷ വിഭാഗത്തിനുവേണ്ടി ചാരവൃത്തി നടത്തിയതിനെ തുടര്‍ന്നാണ് യൂസിക് അറസ്റ്റിലായതെന്നാണ് റഷ്യന്‍ എംബസി വ്യക്തമാക്കിയത്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും തെഹ്‌റാനിലെ റഷ്യന്‍ എംബസിയും സംയുക്തമായി ഇടപ്പെട്ടതിനെ തുടര്‍ന്നാണ് യൂലിയ യൂസികിനെ വിട്ടയക്കാന്‍ ഇറാന്‍ തയാറായതെന്ന് തെഹ്‌റാനിലെ റഷ്യന്‍ എംബസി പറഞ്ഞു.

Related Articles