Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം: ഇറാന്‍ കടുത്ത വെല്ലുവിളി നേരിടുന്നുവെന്ന് റൂഹാനി

തെഹ്‌റാന്‍: അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം മൂലം കനത്ത വെല്ലുവിളികളാണ് രാജ്യം നേരിടുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ആരോഗ്യ രംഗത്തും ഭക്ഷണ വിതരണത്തിലും അടക്കം യു.എസ് ഉപരോധം ശക്തമാക്കിയതോടെ നിരവധി വലിയ പ്രശ്‌നങ്ങള്‍ രാജ്യം നേരിടുന്നുണ്ട്. യു.എസ് ഉപരോധം മൂലമുള്ള രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി നടത്തിയ ചര്‍ച്ചയിലാണ് റൂഹാനി ഇക്കാര്യം അഭിപ്രായപ്പെട്ടത്. കോവിഡ് ഭീതി കൂടി വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.

അമേരിക്കക്കാര്‍ സത്യസന്ധമായി കൊറോണ വൈറസിനെതിരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇറാനെതിരായ നിയമവിരുദ്ധ ഉപരോധം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles