Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധം വകവെക്കാതെ ഗുസ്തി ചാമ്പ്യന്റെ വധശിക്ഷ നടപ്പാക്കി ഇറാന്‍

തെഹ്‌റാന്‍: ദേശീയ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കി. 2018ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ യുവാവിനെ കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് അദ്ദേഹത്തെ വധശിക്ഷക്ക് വിധേയമാക്കിയത്. ഇറാന്റെ തീരുമാനത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊലപാതകത്തിന് ഇരയായ കുടുംബത്തിന്റെയും രക്ഷിതാക്കളുടെയും നിര്‍ബന്ധം മൂലമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് ഇറാന്‍ നീതിന്യായ വകുപ്പ് പറഞ്ഞത്.

27കാരനായ അഫ്കാരി ജലവിതരണ കമ്പനിയിലെ സുരക്ഷ ഉദ്യോഗസ്ഥനായ ഹസന്‍ തുര്‍ക്ക്മാനെ കൊലപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തിരുന്നത്. അഫ്കാരിയുടെ ജാമ്യാപേക്ഷ തുര്‍ക്കി സുപ്രീം കോടതി നിരസിക്കുകയായിരുന്നു. ഇതേ കേസില്‍ അഫ്കാരിയുടെ സഹോദരങ്ങളായ വാഹിദ,ഹബീബ് എന്നിവരെ 54,27 വര്‍ഷം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.

ഗ്രീസ്-റോമന്‍ ഗുസ്തി ചാംപ്യനായ അഫ്കാരി തന്നെ നിര്‍ബന്ധിപ്പിച്ച് കുറ്റസമ്മതം നടത്തിപ്പിച്ചതാണെന്ന് ആരോപിച്ചിരുന്നു. അദ്ദേഹത്തിനെതിരെ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു. അഫ്കാരിയുടെ ആരോപണങ്ങളെല്ലാം ഇറാന്‍ കോടതി നിഷേധിക്കുകയായിരുന്നു. വധശിക്ഷ നടപ്പാക്കിയത് വളരെ ദുഖകരമായ വാര്‍ത്തയാണെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രതികരിച്ചു.

Related Articles