Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക പ്രതിസന്ധി: ഇറാനില്‍ 70 ശതമാനം ഫാക്ടറികളും അടക്കുന്നു

തെഹ്‌റാന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഇറാനിലെ 70 ശതമാനം ഫാക്ടറികളും അടച്ചു പൂട്ടുന്നു. കടവും നഷ്ടവും മൂലം വിവിധ ഫാക്ടറികളും തൊഴില്‍ശാലകളും ഖനികളും അടച്ചു പൂട്ടുന്നതായി ഇറാന്‍ അറിയിച്ചു. ഔദ്യോഗിക വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇര്‍ന ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ പ്രധാന വ്യവസായമാണ് ഖനികള്‍. ഇന്ന് ഖനികളെല്ലാം സാമ്പത്തിക പ്രതിസന്ധി മൂലം മുന്നോട്ടു പോകാന്‍ വളരെ പ്രയാസപ്പെടുകയാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.  അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമല്ലാത്തതും ഫാക്ടറികള്‍ക്ക് തിരിച്ചടിയായി. യു.എസ് ഉപരോധം മൂലമാണ് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. ഇത് കറന്‍സിയുടെ മൂല്യമിടിയാനും വിലക്കയറ്റത്തിനും കാരണമായി. ഇതോടെ ഇറാനിലെ സാധാരണ ജീവിതം താറുമാറായിരിക്കുകയാണ്.

Related Articles