Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയുടെ കപ്പലും ഉദ്യോഗസ്ഥരെയും പിടിച്ചെടുത്ത് ഇറാന്‍

തെഹ്‌റാന്‍: സമുദ്രാതിര്‍ത്തി ലംഘിച്ച് ഇറാന്റെ മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നതിന് പിന്നാലെ യു.എ.ഇയുടെ കപ്പലും ഉദ്യോഗസ്ഥരെയും ഇറാന്‍ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് യു.എ.ഇ കോസ്റ്റ്ഗാര്‍ഡ് ഇറാന്റെ മത്സ്യബന്ധന ബോട്ടുകള്‍ തടയുകയും രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊല്ലുകയും ചെയ്തത്. തുടര്‍ന്ന് അന്ന് തന്നെ ഇറാന്‍ അതിര്‍ത്തി സേന യു.എ.ഇ രജിസ്‌ട്രേഷന്‍ ഉള്ള ബോട്ട് പിടിച്ചെടുക്കുകയും അതിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനധികൃതമായി തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിച്ച് മത്സ്യബന്ധന ബോട്ട് തടഞ്ഞതിനാണ് പിടിച്ചെടുത്തതെന്ന് വ്യാഴാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ യു.എ.ഇ ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇറാന്‍ തെഹ്‌റാനിലെ യു.എ.ഇ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തോട് പ്രതികരിക്കാന്‍ യു.എ.ഇ തയാറായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles