Current Date

Search
Close this search box.
Search
Close this search box.

ജിബ്രാള്‍ട്ടറില്‍ പിടിച്ചു വെച്ച എണ്ണക്കപ്പല്‍ വിട്ടുനല്‍കണമെന്ന് യു.കെയോട് ഇറാന്‍

തെഹ്‌റാന്‍: ബ്രിട്ടനിലെ ജിബ്രാള്‍ട്ടര്‍ കടല്‍തീരത്ത് വെച്ച് പിടികൂടിയ തങ്ങളുടെ എണ്ണക്കപ്പല്‍ വിട്ടു തരണമെന്ന് ഇറാന്‍ യു.കെയോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി കപ്പല്‍ കൈയടക്കിയ നടപടിയെ അപലപിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് റോയല്‍ മറൈനും പൊലിസും ചേര്‍ന്ന് ജിബ്രാള്‍ട്ടര്‍ തീര മേഖലയില്‍ വെച്ച് ഇറാന്റെ ഗ്രേസ് 1 എണ്ണ കപ്പലിനെ തടഞ്ഞത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് ഇറാനില്‍ നിന്ന് സിറയയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടു പോകുന്ന കപ്പലാണ് തടഞ്ഞു വെച്ചത്.

തുടര്‍ന്ന് ബ്രിട്ടീഷ് അംബാസിഡറുമായി നടത്തിയ ചര്‍ച്ചയിലാണ് നടപടി അംഗീകരിക്കാനാവില്ലെന്നും കപ്പല്‍ എത്രയും പെട്ടെന്ന് വിട്ടു തരണമെന്നും ഇറാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. തങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച് യു.എസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് തങ്ങളുടെ കപ്പല്‍ പിടിച്ചു വെച്ചതെന്നും ഇറാന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles