Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യു.എസ് നീക്കത്തെ എതിര്‍ത്ത് ഇറാന്‍

തെഹ്‌റാന്‍: മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യു.എസിന്റെ നീക്കത്തെ എതിര്‍ത്ത് ഇറാന്‍ രംഗത്ത്. മറ്റുള്ളവരെ തീവ്രവാദ പട്ടികയില്‍പ്പെടുത്താന്‍ യു.എസിന് അര്‍ഹതയില്ലെന്നും ഇക്കാര്യത്തില്‍ അമേരിക്ക നടത്തുന്ന എല്ലാ ശ്രമങ്ങളെയും തങ്ങള്‍ എതിര്‍ക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് പറഞ്ഞു. ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ ഏറ്റവും വലിയ ഭീകരവാദികളെയാണ് യു.എസ് പിന്തുണക്കുന്നത്. അത് ഇസ്രായേല്‍ ആണ്. സാരിഫ് തുറന്നടിച്ചു. കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈജിപ്തിലെ ഇസ്‌ലാമിക സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. പ്രസ്ഥാനത്തിന് എതിരായി ഉപരോധം ഏര്‍പ്പെടുത്തുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Articles