Current Date

Search
Close this search box.
Search
Close this search box.

കോവിഡ്-19: ഇറാനില്‍ ഒറ്റ ദിവസം മരിച്ചത് 113 പേര്‍

തെഹ്‌റാന്‍: കൊറോണ വൈറസ് ലോകവ്യാപകമായി പിടിതരാതെ പടര്‍ന്നു പിടിക്കുമ്പോള്‍ പശ്ചിമേഷ്യയില്‍ ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇറാനിലാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും വൈറസ് ബാധ വ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥിതി ഗുരുതരമായി തുടരുന്നത് ഇറാനിലാണ്. കഴിഞ്ഞ 247 മണിക്കൂറിനിടെ മാത്രം 113 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 724 ആയി.

രോഗ ബാധയേറ്റ് 14000 പേരാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. മരിച്ചവരില്‍ 15 ശതമാനം പേരും 40 വയസ്സിന് താഴെയുള്ളവരാണെന്ന് ഇറാന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. അതേസമയം, ഇറാനു മേല്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു.

Related Articles