Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഇറാനില്‍ 6566 പേര്‍ നിരീക്ഷണത്തില്‍; 194 മരണം

തെഹ്‌റാന്‍: കോവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഇറാനില്‍ 194 ആയി. ഞായറാഴ്ച രാജ്യത്തെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. കഴിഞ്ഞ ദിവസം മാത്രം മരിച്ചവരുടെ എണ്ണം 49 ആണ്. 743 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.രോഗബാധയേറ്റവരുടെ ആകെ എണ്ണം 6566 ആയി. തെഹ്‌റാനില്‍ വെച്ച് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇറാന്‍ ആരോഗ്യ മന്ത്രാലയം പ്രതിനിധി ഇക്കാര്യമറിയിച്ചത്.

22,117 പേര്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം 55,404 ആയി. അറബ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ പടര്‍ന്നുപിടിച്ച രാജ്യമാണ് ഇറാന്‍. ആഗോളതലത്തില്‍ ചൈന,ഇറ്റലി,ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ വൈറസ് വ്യാപകമായി പടര്‍ന്നുപിടിച്ചത്.

Related Articles