Current Date

Search
Close this search box.
Search
Close this search box.

മഞ്ഞുരുക്കം: സൗദി അറേബ്യയുമായുള്ള ചര്‍ച്ച സ്ഥിരീകരിച്ച് ഇറാന്‍

തെഹ്‌റാന്‍: മേഖലയില്‍ വര്‍ഷങ്ങളായി ഇരു ചേരിയില്‍ നില്‍ക്കുന്ന സൗദി അറേബ്യയും ഇറാനും തമ്മില്‍ മഞ്ഞുരക്കത്തിനുള്ള സാധ്യതയേറുന്നു. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഔദ്യോഗിക സൗഹൃദ ചര്‍ച്ചകള്‍ നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ ഇറാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇറാന്‍ സൗദിയുമായുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങളില്‍ പരിഹരിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇറാന്‍ തിങ്കളാഴ്ച അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ ഞങ്ങളുടെ പരമാവധി ശ്രമങ്ങള്‍ ഞങ്ങള്‍ ഉപയോഗിക്കും – ഇറാനിലെ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു.

Related Articles