Current Date

Search
Close this search box.
Search
Close this search box.

മഹ്‌സ അമീനി: അന്വേഷണം വേണമെന്ന് യു.എന്‍, ഇറാനില്‍ പ്രതിഷേധത്തിനിടെ ഒരു മരണം

തെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാന്‍ പൊലിസ് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം അടങ്ങുന്നില്ല. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പൊലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇറാന്‍ ഗവര്‍ണര്‍ ആണ് മരണ വിവരം സ്ഥിരീകരിച്ചത്.
അതേസമയം, മൂന്ന് വ്യക്തികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരെ സര്‍ക്കാര്‍ വിരോധികളാണ് കൊലപ്പെടുത്തിയതെന്ന് ഇറാന്‍ ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ പറയുന്നതനുസരിച്ച്, ദിവന്ദരെയില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ സാക്വസിലെ ആശുപത്രിക്ക് സമീപം കാറിലും മൂന്നാമത്തെയാള്‍ ”സംശയാസ്പദമായ” രീതിയിലുമാണ് മരിച്ചതെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

അമീനിയുടെ മരണം രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തലസ്ഥാനമായ തെഹ്റാന്‍ ഉള്‍പ്പെടെ, പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.

‘മഹ്സ അമീനിയുടെ ദാരുണമായ മരണവും പീഡനവും മോശമായ പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും ഒരു സ്വതന്ത്ര യോഗ്യതയുള്ള കമ്മീഷന്‍ നിഷ്പക്ഷമായും ഫലപ്രദമായും അന്വേഷിക്കണം,’ യുഎന്‍ മനുഷ്യാവകാശ ചുമതലയുള്ള ഹൈക്കമ്മീഷണര്‍ നദ അല്‍-നാഷിഫ് പറഞ്ഞു. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സ്ത്രീകളെ ലക്ഷ്യമിട്ട് ഇറാന്റെ സദാചാര പോലീസ് അടുത്ത മാസങ്ങളില്‍ തങ്ങളുടെ പട്രോളിംഗ് വ്യാപകമാക്കിയതായും യു.എന്‍ മനുഷ്യാവകാശ ഓഫീസ് കുറ്റപ്പെടുത്തി.

22 കാരിയായ യുവതിയുടെ മരണത്തില്‍ അന്വേഷണം വേണമെന്നും ഗാഷ്ത്-ഇ എര്‍ഷാദ് അഥവാ ഇസ്ലാമിക് ഗൈഡന്‍സ് പട്രോള്‍ എന്നറിയപ്പെടുന്ന സദാചാര പോലീസിനെ പൊളിച്ചെഴുതണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

Related Articles