NewsWorld Wide

സ്വന്തം ജനങ്ങളെ ആക്രമിക്കുന്നത് യു.എസ് നിര്‍ത്തണമെന്ന് ഇറാന്‍

തെഹ്‌റാന്‍: സ്വന്തം പൗരന്മാര്‍ക്കു നേരെ തന്നെ ആക്രമണം അഴിച്ചുവിടുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധവും യു.എസ് പൊലിസിന്റെ നടപടിയെയും പരാമര്‍ശിച്ചാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസവി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്.

‘അമേരിക്കന്‍ ജനതയോട്, രാജ്യത്തിന്റെ അടിച്ചമര്‍ത്തലിനെതിരെയുള്ള നിങ്ങളുടെ നിലവിളി ലോകം കേള്‍ക്കുന്നുണ്ട്. ലോകം നിങ്ങളോടൊപ്പമാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പൊലിസിനോട് പറയാനുള്ളത്- നിങ്ങളുടെ തന്നെ ജനത്തിന് നേരെയുള്ള അതിക്രമം അവസാനിപ്പിക്കുക. അവര്‍ ശ്വസിക്കട്ടെ’ മൗസവി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്‌ഡെന്ന 40കാരനെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്നാരോപിച്ചാണ് മിനിയോപോളിസ് പൊലിസ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. റോഡില്‍ കമഴ്ത്തിക്കിടത്തി വെളുത്ത വര്‍ഗ്ഗക്കാരനായ പൊലിസ് ഓഫിസര്‍ തന്റെ കാല്‍മുട്ട് ഫളോയിഡിന്റെ കഴുത്തില്‍ പത്തു മിനിറ്റോളം അമര്‍ത്തിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കയില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും പ്രതിഷേധം അക്രമാസക്തമായപ്പോള്‍ പൊലിസ് തോക്കും ഗ്രനേഡുമുപയോഗിച്ച് സമരക്കാരെ അടിച്ചമര്‍ത്തുകയും ചെയ്തത്.

Facebook Comments
Related Articles
Close
Close