Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ അതിര്‍ത്തി വേലി ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ പണിയുന്ന വേലിയുടെ നിര്‍മാണം അടുത്ത ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പാകിസ്താന്‍. തീവ്രവാദവും കളളക്കടത്തും തടയുക എന്ന ഉദ്ദേശ്യത്തിലാണ് അതിര്‍ത്തി വേലി കെട്ടുന്നതെന്നും പാകിസ്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദ് പറഞ്ഞു. പാകിസ്താന്‍-ഇറാന്‍ അതിര്‍ത്തി നഗരമായ തഫ്താന്‍ സന്ദര്‍ശിച്ച വേളയിലാണ് മന്ത്രി മാധ്യമങ്ങളോട് ഇക്കാര്യം സൂചിപ്പിച്ചത്.

വേലിയുടെ 40 ശതമാനം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. 928 കിലോമീറ്ററാണ് പൂര്‍ത്തിയായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി നിയന്ത്രണം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ഈ നീക്കത്തിന് പിന്നില്‍ ഉണ്ടെന്നും ഇതിലൂടെ രണ്ട് അയല്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ സാമ്പത്തിക മേഖലയിലും നിയമപരമായ വ്യാപാരവും മെച്ചപ്പെടുത്താനാകുമെന്നും റാഷിദ് അഹ്മദ് പറഞ്ഞു. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബലൂചിസ്താന്റെ തെക്കുപടിഞ്ഞാറ് മേഖലയില്‍ നിന്നും 632 കിലോമീറ്റര്‍ അകലെയാണ് തഫ്താന്‍ അതിര്‍ത്തി.

Related Articles