Current Date

Search
Close this search box.
Search
Close this search box.

യുറേനിയം സമ്പുഷ്ടീകരണം 60 ശതനമാനം വരെ ഉയര്‍ത്തും -ഖാംനഈ

തെഹ്‌റാന്‍: ആവശ്യമെങ്കില്‍ 60 ശതമാനം വരെ യുറേനിയം മ്പുഷ്ടീകരണം ഉയര്‍ത്താന്‍ രാജ്യത്തിന് ശേഷിയുണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഹുസൈനി ഖാംനഈ. 2015ലെ ആണവ കരാറുമായി ബന്ധപ്പെട്ട് പടിഞ്ഞാറുമായി അസ്വസ്ഥത വര്‍ധിച്ചിരിക്കുകയാണ്.

രാജ്യത്തിന്റെ ആവശ്യത്തിനനുസൃതമായി ആണവ ശേഷി കൈവരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. അക്കാരണത്താല്‍, ആണവ സമ്പുഷ്ടീകരണ പരിധി 20 ശതമാനമായിരിക്കുകയില്ല -അസംബ്ലി വിദഗ്ധ അംഗങ്ങളെ അഭിമുഖീകരിച്ച് തിങ്കളാഴ്ച അലി ഖാംനഈ പറഞ്ഞു.

ഏത് പരിധിവരെയാണ് ആവശ്യമെങ്കില്‍ ഇറാന്‍ അത് പ്രവര്‍ത്തിക്കുന്നതാണ്. ഉദാഹരമായി, ആണവ പുരോഗിതിക്കായി അത് 60 ശതമാനം ഉയര്‍ത്താവുന്നതുമായിരിക്കും. ഇസ്‌ലാമിക് റിപ്പബ്ലിക് ആണവായുധം നേടിയെടുക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ വലിയ രാഷ്ട്രങ്ങള്‍ക്ക് അത് തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ രാഷ്ട്രങ്ങളും യു.എസും 2018ല്‍ ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.

Related Articles