Current Date

Search
Close this search box.
Search
Close this search box.

യു.കെ, യു.എസ് വാക്‌സിനുകള്‍ നിരോധിച്ച് ഇറാന്‍

തെഹ്‌റാന്‍: യു.കെ, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ള കോവിഡ് വാക്‌സിനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഇറാന്‍. വെള്ളിയാഴ്ച ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധനം ചെയ്തു കൊണ്ട് ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കേസില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉള്ളതിനാല്‍ രണ്ട് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്ന വാക്‌സിനുകളില്‍ ഇറാന് വിശ്വാസമില്ല- ഖാംനഈ പറഞ്ഞു. അമേരിക്കക്കാര്‍ക്ക് ഒരു വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഈ കൊറോണ വൈറസ് സ്വന്തം രാജ്യത്ത് സംഭവിക്കില്ലായിരുന്നു. യു.എസിലെ ഇപ്പോഴത്തെ മരണനിരക്ക് നാലായിരമാണെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ക്ക് ഒരു വാക്‌സിന്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍, അല്ലെങ്കില്‍ അവരുടെ ഫൈസര്‍ ഫാക്ടറിക്ക് ഒരു വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ അത് ഞങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നത്? അവര്‍ക്ക് അത് സ്വയം ഉപയോഗിച്ചാല്‍ മരണനിരക്ക് കുറക്കാമായിരുന്നില്ലേ- ഖാംനഈ ചോദിച്ചു. യു.കെയ്ക്കും ഇത് ബാധകമാണെന്നും മറ്റ് രാജ്യങ്ങളില്‍ അവരുടെ വാക്‌സിനുകള്‍ പരീക്ഷിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതിനാല്‍ യു.എസിനെയും യു.കെയെയും വിശ്വസിക്കുന്നില്ലെന്നും ഖംനഈ പറഞ്ഞു. ഡിസംബര്‍ 29ന് ഇറാന്റെ കോവിഡ് വാക്‌സിനായ കോവിഇറാന്റെ ആദ്യ ഡോസ് ട്രയല്‍ കുത്തിവെപ്പ് ആരംഭിച്ചിരുന്നു.

Related Articles