Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ സാമ്പത്തിക പ്രതിസന്ധി: സെന്‍ട്രല്‍ ബാങ്ക് തലവനെ അറസ്റ്റ് ചെയ്തു

തെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായി തുടരുന്ന ഇറാനില്‍ സെന്‍ട്രല്‍ ബാങ്ക് വിദേശ വിനിമയ തലവനെ അറസ്റ്റു ചെയ്തു. ഫോറകസ് ബാങ്കിന്റെ വൈസ് ഗവര്‍ണര്‍ ആയ അഹ്മദ് അരഗ്ചിയെയാണ് അറസ്റ്റു ചെയ്തത്.

രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നടക്കുന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്. നാണയപ്പെരുപ്പവും വിലക്കയറ്റവും വര്‍ധിച്ചത് ഫോറക്്‌സ് ബാങ്കില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതിനെത്തുടര്‍ന്നാണെന്ന് ആരോപിച്ചാണ് അറസ്റ്റ്. ബാങ്കിലെ മറ്റു ജീവനക്കാരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഇറാന്‍ ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles