Current Date

Search
Close this search box.
Search
Close this search box.

യു.എസ് ആസ്ഥാനമായ ഭീകരസംഘടനയുടെ തലവനെ അറസ്റ്റ് ചെയ്തതായി ഇറാന്‍

തെഹ്‌റാന്‍: യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയുടെ തലവനെ അറസ്റ്റ് ചെയ്തതായി ഇറാന്‍ സുരക്ഷ സേന അറിയിച്ചു. 2008ല്‍ പള്ളിയില്‍ ബോംബ് വെച്ച് 14 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്ന സംഘടനയുടെ തലവനെയാണ് അറസ്റ്റ് ചെയ്തതെന്നും പൊലിസ് പറഞ്ഞു.

ഇറാനില്‍ താമസിച്ച് അട്ടിമറി-തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജംഷിദ് ഷര്‍മാദ് എന്ന ഭീകരനെയാണ് അറസ്റ്റ് ചെയ്തതെന്ന് സുരക്ഷ സേനയെ ഉദ്ധരിച്ച് സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ രഹസ്യാന്വേഷണ മന്ത്രാലയമാണ് ശനിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇറാന്‍ രാജകീയ സഭ എന്നര്‍ത്ഥം വരുന്ന ഫാര്‍സി ഭാഷയിലുള്ള അന്‍ജുമാനെ ബാദ്ഷാഹി ഇറാന്‍ എന്ന സംഘടനയുടെ തലവന്‍ ആയിരുന്നു ഇദ്ദേഹം. ഇറാന്റെ രാജകീയ ഭരണം തിരികെകൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, എവിടെ വെച്ചാണെന്നോ എപ്പോഴാണോ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്തത് എങ്ങിനെയെന്ന് വ്യക്തമല്ലെന്ന് അല്‍ജസീറയും റിപ്പോര്‍ട്ട് ചെയ്തു.

Related Articles