തെഹ്റാന്: അയല്‍രാജ്യങ്ങള്‍ക്ക് ഇറാന് സൈന്യം ഒരു ഭീഷണിയല്ലെന്ന് പ്രസിഡന്റ് ഹസന് റൂഹാനി. വ്യാഴാഴ്ച ഇറാന് സൈനിക ദിനത്തില്‍ സൈനിക ശക്തിപ്രകടനവും പരേഡും നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികാഭ്യാസത്തില്‍ ഇറാന് തദ്ദേശീയമായി നിര്‍മിച്ച യുദ്ധവിമാനങ്ങളും റഷ്യന്‍ നിര്‍മിത്ത മിസൈലുകളും പരീക്ഷിച്ചിരുന്നു.
ഇറാനു മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇറാന് തങ്ങളുടെ സൈനിക ശക്തി പുറത്തെടുത്ത് പരീക്ഷിക്കുന്നതും അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതും. എന്നാല്‍ ഇവ അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാവില്ലെന്നാണ് ഇറാന് അധികൃതര്‍ പറയുന്നത്.