Current Date

Search
Close this search box.
Search
Close this search box.

ഇറാനിലും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം: ഇന്റര്‍നെറ്റ് റദ്ദാക്കി

തെഹ്‌റാന്‍: അറബ് രാഷ്ട്രങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന ജനകീയ പ്രതിഷേധം ഒടുവില്‍ ഇറാനലുമെത്തി. സര്‍ക്കാര്‍ വിരുദ്ധ ജനകീയ പ്രക്ഷോഭം ഇറാനിലും രൂക്ഷമാകുന്നു. എണ്ണവില മൂന്നിരട്ടി വര്‍ധിപ്പിച്ചതും പെട്രോള്‍ വിതരണത്തില്‍ റേഷനിങ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിനും എതിരെയാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. രണ്ടു പേര്‍ ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം മേഖലയില്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിതരണം നിയന്ത്രിച്ചിരിക്കുകയാണെന്ന് ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. ഇറാന്‍ സുപ്രീം ദേശീയ സുരക്ഷ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചത്.
അതേസമയം, രാജ്യത്ത് അരാജകത്വവും കലാപവും സൃഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് കലാപമായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.

87000ല്‍ അധികം ആളുകള്‍ പ്രക്ഷോഭത്തില്‍ പങ്കാളികളായെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധക്കാര്‍ നിരവധി സ്റ്റോറുകളും ബാങ്കുകളും അഗ്നിക്കിരയാക്കി. ആയിരത്തോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എത്ര ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട് എന്നത് വ്യക്തമല്ല.

Related Articles