Current Date

Search
Close this search box.
Search
Close this search box.

ഇറാൻ-ഇറാഖ് ബന്ധം ശക്തിപ്പെടുത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം

തെഹ്റാൻ: ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈന്റെ രണ്ട് ദിവസത്ത തെഹ്റാൻ സന്ദർശനം സമാപിച്ചു. നയതന്ത്രപരമായ സന്ദർശനത്തിൽ രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും, യു.എസിന്റെ ഇറാനിലെ ഇടപെടലിനെ കുറിച്ച് ചർച്ചചെയ്യുന്നതിനും ഫുആദ് ഹുസൈൻ ഇറാൻ ഉന്നതാധികാരികളുമായി കൂടികാഴ്ച നടത്തി. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, വിദേശ‍കാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ്, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് എന്നിവരുമായി ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈൻ ശനിയാഴ്ചയാണ് കൂടികാഴ്ച നടത്തിയത്.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ജുലൈയിൽ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽഖാദിമിയുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇറാൻ ഉന്നതാധികാരികളുമായുള്ള യോഗം തെഹ്റാനിൽ നടന്നത്. ആറ് മാസത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം, മെയ് ആദ്യത്തിൽ അധികാരത്തിലേറിയ മുസ്തഫ അൽഖാദിമിയുടെ ആദ്യ വിദേശ പര്യടനത്തിലായിരുന്നു ഇറാൻ പരമോന്നത നേതാവുമായി കൂടികാഴ്ച നടത്തിയത്.

Related Articles