Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ കടുത്ത വെള്ളപ്പൊക്കം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

തെഹ്‌റാന്‍: ഇറാനിലെ കിഴക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ കടുത്ത പ്രളയവും വെള്ളപ്പൊക്കവും. കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന അതിശക്തമായ മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. തുടര്‍ന്ന് ഇവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഖുസിസ്ഥാന്‍ പ്രവിശ്യയെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഖുസിസ്ഥാന്‍ ഗവര്‍ണര്‍ ജനറല്‍ ഖുലാം റിസ ശരീഅതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നീട് ആഭ്യന്തര വകുപ്പ് മന്ത്രി അബ്ദുല്‍ റിസ റഹ്മാനി അടിയന്തരാവസ്ഥക്ക് അംഗീകാരം നല്‍കുകയായിരുന്നു.

അടുത്ത 24 മണിക്കൂര്‍ ജാഗ്രത പാലിക്കണമെന്നും മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഖുസിസ്ഥാനിലെ നദികള്‍ കരകവിഞ്ഞ് അതിന്റെ സമീപപ്രദേശങ്ങളിലേക്ക് ഒഴുകുകയാണ്. അഞ്ച് പ്രധാന നദികളാണ് ഈ പ്രവിശ്യയില്‍ ഉള്ളത്. ഇതിന് സമീപത്തായി 55 ഗ്രാമങ്ങളുമുണ്ട്. ഇവിടങ്ങളിലെ ജനങ്ങളെല്ലാം ഭീതിയിലാണ്. കഴിഞ്ഞ മാര്‍ച്ച് 19നും ഇറാനിലെ വിവിധ ഭാഗങ്ങളില്‍ പ്രളയമുണ്ടായിരുന്നു.

Related Articles