Current Date

Search
Close this search box.
Search
Close this search box.

വെറുപ്പിന്റെ ഒന്നാമത്തെ ഇരകൾ മുസ്‌ലിംകൾ -ഇറാൻ വിദേശകാര്യ മന്ത്രി

തെഹ്റാൻ: പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിച്ച കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിനെ ന്യായീകരിക്കുന്ന ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിലപാട് തീവ്രവാദത്തിന് ഊർജം പകരുകയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. കൊളോണിയൽ ശക്തികൾ പിന്തുണയ്ക്കുകയും, അതിന്റെ ഉപഭോ​ക്താക്കൾ കയറ്റുമതി ചെയ്യുകയും ചെയ്യുന്ന വെറുപ്പിന്റെ ഒന്നാമത്തെ ഇരകൾ മുസ്‌ലിംകളാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ഷരീഫ് ട്വിറ്ററിൽ കുറിച്ചു.

1.9 ബില്യൺ മുസ്‌ലിംകളെയും, അവരുടെ പവിത്രതയെയും അപമാനിക്കുന്ന ഇത്തരം തീവ്രവാദികളുടെ വെറുപ്പ് വിതയ്ക്കുന്ന കുറ്റങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അവസരവാദപരമായ ദുരുപയോ​ഗമാണ്. അത് തിവ്രവാദത്തിന് ഊർജം പകരുക മാത്രമാണ് ചെയ്യുന്നത് -ജവാദ് ഷരീഫ് പറഞ്ഞു.

Related Articles