Current Date

Search
Close this search box.
Search
Close this search box.

ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ യോഗത്തിലെ ഇസ്രായേല്‍ പങ്കാളിത്തത്തെ എതിര്‍ത്ത് ഖത്തര്‍

ദോഹ: ഏപ്രില്‍ ആറ് മുതല്‍ 10 വരെ ഖത്തറില്‍ വെച്ച് നടക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയ(ഐ.പി.യു)ന്റെ 140ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ ഇസ്രായേലിനെ പങ്കെടുപ്പിക്കില്ലെന്ന് ഖത്തര്‍. ഖത്തര്‍ ഷൂറ കൗണ്‍സില്‍ വക്താവ് അഹ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ്മൂദ് ആണ് യോഗത്തില്‍ ഇസ്രായേല്‍ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത്. യോഗത്തിന്റെ മുന്നോടിയായുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. ദോഹയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

160 രാജ്യങ്ങളില്‍ നിന്നായി 2200 അംഗങ്ങളാണ് വരാനിരിക്കുന്ന സമ്മേളനത്തില്‍ സംബന്ധിക്കുന്നത്. യൂണിയന്റെ തലസ്ഥാനമായ ജനീവക്കു പുറത്ത് വെച്ച് നടക്കുന്ന ഏറ്റവും വലിയ സമ്മേളനം കൂടിയാണിതെന്നും അല്‍ മഹ്മൂദ് കൂട്ടിച്ചേര്‍ത്തു. ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഈജിപ്ത് മാത്രമാണ് പങ്കെടുക്കുന്നതായി ഇതുവരെ സ്ഥരീകരിച്ചത്. സൗദി,യു.എ.ഇ,ബഹ്‌റൈന്‍ എന്നിവര്‍ ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles