Current Date

Search
Close this search box.
Search
Close this search box.

വെറുപ്പിനുള്ള മറുപടി അറിവിന്റെ പ്രകാശം: എം.ഐ അബ്ദുല്‍ അസീസ്

പാലക്കാട്: വെറുപ്പിനെയും വിദ്വേഷ പ്രചാരണത്തെയും നേരിടേണ്ടത് വിജ്ഞാനത്തിന്റെയും ചിന്തയുടെയും പ്രകാശം കൂടുതല്‍ കൊളുത്തിവെച്ച് കൊണ്ടാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം ഐ അബ്ദുല്‍ അസിസ് പറഞ്ഞു. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ പാലക്കാട്ടെ നവീകരിച്ച ഷോറൂം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇസ്‌ലാമും മുസ്‌ലിംകളും അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി വൈജ്ഞാനികമെങ്കില്‍ ഇസ്‌ലാമിക സമൂഹം വൈജ്ഞാനികവും ചിന്താപരവുമായി കരുത്താര്‍ജിച്ചെ തീരൂ.കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് കേരളീയ മുസ്‌ലിം സമൂഹത്തെ വൈജ്ഞാനികവും ചിന്താപരവുമായി ശാക്തീകരിക്കുക എന്ന ചരിത്ര ദൗത്യമാണ് നിര്‍വഹിച്ച് കൊണ്ടിരിക്കുന്നത്-അമീര്‍ പറഞ്ഞു.

ഐ പി എച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ടി ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി. ഷംസുദ്ദീന്‍ മൗലവി, സിദ്ധീഖ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ പ്രസിഡന്റ് ബശീര്‍ ഹസന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. നൗഷാദ് മുഹിയുദ്ധീന്‍ സ്വാഗതവും ദില്‍ഷാദ് അലി നന്ദിയും പറഞ്ഞു.

Related Articles