Current Date

Search
Close this search box.
Search
Close this search box.

ഐ.പി.എച്ച് പുസ്തകങ്ങളുടെ കിന്റല്‍ എഡിഷന്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: ലോക പുസ്തക ദിനത്തില്‍ ഐ.പി.എച്ച് പുസ്തകങ്ങളുടെ ആമസോണ്‍ കിന്റല്‍ എഡിഷന്‍ ജമാഅത്തെ ഇസ്ലാമി കേരള ജനറല്‍ സെക്രട്ടറി വി.ടി അബ്ദുള്ള കോയ തങ്ങള്‍ പ്രകാശനം ചെയ്തു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനിലെ സൂറ മുഹമ്മദിന്റെ വാക്കര്‍ത്ഥത്തോടു കൂടിയ പരിഭാഷയും വ്യാഖ്യാനവും, പ്രഭാഷകനും എഴുത്തുകാരനുമായ പി.എം.എ ഗഫൂറിന്റെ റമദാന്‍ മഴ എന്നീ രണ്ട് പുതിയ പുസ്തകങ്ങളുടെ കിന്റല്‍ എഡിഷന്‍ പുറത്തിറക്കി കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്.

മുഹമ്മദലിയുടെ ആത്മകഥയായ പൂമ്പാറ്റയുടെ ആത്മാവ്, കെ.ടി ഹുസൈന്റെ ഇന്ത്യയുടെ സാമൂഹികരൂപീകരണവും മുസ്ലിംകളും, ഹാരിസ് ബശീറിന്റെ ആര്‍ എസ് എസ് ഒരു വിമര്‍ശന വായന, വാണിദാസ് എളയാവൂരിന്റെ ഖുര്‍ആനു മുന്നില്‍ വിനയാന്വിതം, ഖുറം മുറാദിന്റെ ഖുര്‍ആനിലേക്കുള്ള പാത, കെ. സി അബ്ദുല്ല മൗലവിയുടെ നോമ്പിന്റെ ചെതന്യം, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ബഹുഭാര്യത്വം തുടങ്ങിയ പത്തിലധികം ഐ.പി.എച്ച് പുസ്തകങ്ങളുടെ കിന്റല്‍ എഡിഷനും ലഭ്യമായിരിക്കും.
ഐ.പി.എച്ചിന്റെ എല്ലാ പുസ്തകങ്ങളുടെയും ഡിജിറ്റല്‍ എഡിഷന്‍ ഞൊടിയിടയില്‍ ബുക്ക് ഷെല്‍ഫിലെത്തുന്ന വിധത്തിലുള്ള ഐ.പി.എച്ച് ആപ്പ് ഉടനെ പുറത്തിറങ്ങുമെന്ന് മാനേജര്‍ സിറാജുദ്ദീന്‍ പറഞ്ഞു.

Related Articles