Current Date

Search
Close this search box.
Search
Close this search box.

കോടതി നിയമങ്ങള്‍ നിര്‍മിക്കുന്ന പ്രവണത വളര്‍ന്നുവരുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ഭരണഘടനാ നിയമങ്ങള്‍ വ്യാഖ്യാനിക്കുകയും നീതി നിടപ്പിലാക്കുകയും ചെയ്യേണ്ട കോടതികള്‍ സ്വയം നിയമങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങളായി വളര്‍ന്നു വരുന്നതായും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ നടക്കുന്ന ഐ.പി.എച്ച് പുസ്തക മേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തില്‍ വി.എ. കബീര്‍ എഡിറ്റ് ചെയ്ത സ്വവര്‍ഗരതി ലിബറല്‍ രോഗാതുരതയുടെ ഉല്‍പന്നം എന്ന കൃതി നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ ഡോ. എം.എം അക്ബര്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. റുക്സാനക്ക് നല്‍കി പ്രകാശനം ചെയ്തു. ലിബറലിസം,സദാചാരം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖ എഴുത്തുകാരന്‍ ടി.പി മുഹമ്മദ് ശമീം, ഫറൂഖ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫസര്‍ ഡോ. വി ഹിക്മത്തുല്ല, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം എന്നിവര്‍ സംസാരിച്ചു. ഐ.പി.എച്ച് മുന്‍ ഡയറക്ടര്‍ ടി.കെ ഫാറൂഖ് അധ്യക്ഷത വഹിച്ചു.
ഇസ്ലാമിക വിജ്ഞാനകോശം അസി. എഡിറ്റര്‍ ശിഹാബുദ്ദീന്‍ ആരാമ്പ്രം സ്വാഗതവും ഐ.പി.എച്ച് പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് സി.പി ജൗഹര്‍ നന്ദിയും പറഞ്ഞു.
പുസ്തകമേള ഡിസംബര്‍ 26ന് സമാപിക്കും.

‘മൂന്നാം ദിവസമായ 24ന് ‘ജനാധിപത്യവും ബഹുസ്വരതയും മോഡി ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഡോ. എം.കെ.
മുനീര്‍ എം.എല്‍.എ, ഒ അബ്ദുറഹ്മാന്‍, ഡോ. പി.കെ. പോകര്‍, അഡ്വ. ടി. സിദ്ദീഖ്, ഡോ. പി.ജെ. വിന്‍സെന്റ്, ഹമീദ് വാണിയമ്പലം, സി. ദാവൂദ്, കെ.ടി. ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹാരിസ് ബഷീറിന്റെ ‘ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന’ എന്ന പുസ്തകം പ്രകാശനം ചെയ്യും.

നാലാം ദിവസമായ 25ന്് ‘മലയാളത്തിലെ ഇസ്ലാമിക ഗാനങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഫൈസല്‍ എളേറ്റില്‍, ഡോ. ജമീല്‍ അഹ്മദ്, പി.ടി. കുഞ്ഞാലി, ശിഹാബുദ്ദീന്‍ ആരാമ്പ്രം തുടങ്ങിയവര്‍ പങ്കെടുക്കും. ഗാനരചയിതാവും ബഹുഭാഷാ പണ്ഡിതനുമായിരുന്ന റഹ്മാന്‍ മൂന്നൂരിന്റെ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യക്ക് ഉബൈദ് കുന്നക്കാവ്, കൊച്ചിന്‍ ശരീഫ്, റിജിഷ തുടങ്ങിയവര്‍ നതൃത്വം നല്‍കും.

26ന് വൈകീട്ട് നടക്കുന്ന പുസ്തകമേളയുടെ സമാപനം വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷന്‍ എം.ഐ. അബ്ദുല്‍ അസീസ്, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, പി.എം സാലിഹ്, സി.ടി. ശുഐബ്, റഹ്മത്തുന്നീസ ടീച്ചര്‍ വി.പി. ബഷീര്‍, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുസ്‌കത പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.

Related Articles