Current Date

Search
Close this search box.
Search
Close this search box.

ഐ.പി.എച്ച് പുസ്തക മേളയും സാംസ്‌കാരിക സംഗമവും ഫെബ്രുവരി 9 മുതല്‍

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസാധനാലയമായ ഐ.പി.എച്ച് (ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്) പുസ്തക മേളയും സാംസ്‌കാരിക സമ്മേളനവും ഫെബ്രുവരി 9 മുതല്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.

ഫെബ്രുവരി 12 വരെ നടക്കുന്ന മേളയില്‍ നിരവധി പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. മേള മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇമാം ഗസ്സാലിയുടെ പ്രശസ്തമായ ഇഹ്‌യാ ഉലൂമിദ്ദീന്റെ പ്രാഫ.കെ.പി കമാലുദ്ദീന്‍ നിര്‍വഹിച്ച മലയാള പരിഭാഷയുടെ ആദ്യ വാല്യം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. അലിയാര്‍ ഖാസിമി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ഡോ. കൂട്ടില്‍ മുഹമ്മദലി, കെ.ടി ഹുസൈന്‍, ഫൈസല്‍ പൈങ്ങോട്ടായി, കല്‍പറ്റ നാരായണന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പങ്കെടുക്കുന്ന ചര്‍ച്ചകളും സാംസ്‌കാരിക സംഗമങ്ങളും നടക്കും. ഐ.പി.എച്ച് കൃതികള്‍ക്ക് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള ഇതര പ്രസാധകരുടെ ഗ്രന്ഥങ്ങളും മേളയില്‍ വില്പനക്കുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles