Kerala VoiceNews

ഐ.പി.എച്ച് പുസ്തകമേളക്കും സാസ്‌കാരിക സമ്മേളനത്തിനും തുടക്കമായി

കോഴിക്കോട്: ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) സംഘടിപ്പിക്കുന്ന പുസ്തകമേളക്കും സാസ്‌കാരിക സമ്മേളനത്തിനും തുടക്കമായി. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ ആരംഭിച്ച ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.

അമേരിക്കന്‍ നരവംശശാസ്ത്രകാരിയായ ലൈലാ അബൂലുഗ്ദിന്റെ ‘മുസ്ലിം സ്ത്രീക്ക് രക്ഷകരെ ആവശ്യമുണ്ടോ’, ഇന്ത്യയിലെ യുവ ഇസ്ലാമിക ചിന്തകനായ സയ്യിദ് സആദത്തുല്ലാ ഹുസൈനിയുടെ ‘മാറുന്ന ലോകവും ഇസ്ലാമിക ചിന്തയും’, അബ്ദുല്‍ അസീസ് പൊന്‍മുണ്ടത്തിന്റെ ‘സംഗീതം ഇസ്ലാമിക വീക്ഷണത്തില്‍’ എന്നീ മൂന്ന് കൃതികള്‍ മേളയുടെ ആദ്യ ദിവസം പ്രകാശനം ചെയ്തു.

ഗവേഷകയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. വര്‍ഷ ബഷീര്‍, പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ്, ജമാഅത്തെ ഇസ്ലാമി കേരള അസിറ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. ജാബിര്‍ അമാനി,ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഷൂറ അംഗം ഖാലിദ് മൂസാ നദ്വി, ആരാമം സബ് എഡിറ്റര്‍ ഫൗസിയ ശംസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഐ.പി.എച്ച് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു.

മേളയുടെ രണ്ടാം ദിവസമായ 23ന് ഞായറാഴ്ച ‘ലിബറലിസം സദാചാരം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി, ഐ. ഗോപിനാഥ്, ഡോ എം.എം. അക്ബര്‍, ടി.കെ ഫാറൂഖ്, മുഹമ്മദ് ശമീം, ഡോ. ഹിക്മത്തുല്ല, പി. റുക്സാന, വി.എ. കബീര്‍, ഡോ. എ.എ. ഹലീം തുടങ്ങിയവര്‍ പങ്കെടുക്കും. വി.എ. കബീര്‍ എഡിറ്റ് ചെയ്ത ‘സ്വവര്‍ഗ ലൈംഗികത ലിബറല്‍ രോഗാതുരയുടെ ഉല്‍പന്നം’ എന്ന കൃതി പ്രകാശനം ചെയ്യും.

‘മൂന്നാം ദിവസം ജനാധിപത്യവും ബഹുസ്വരതയും മോഡി ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഡോ. എം.കെ.
മുനീര്‍ എം.എല്‍.എ, ഒ അബ്ദുറഹ്മാന്‍, ഡോ. പി.കെ. പോകര്‍, അഡ്വ. ടി. സിദ്ദീഖ്, ഡോ. പി.ജെ. വിന്‍സെന്റ്, ഹമീദ് വാണിയമ്പലം, സി. ദാവൂദ്, കെ.ടി. ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഹാരിസ് ബഷീറിന്റെ ‘ആര്‍.എസ്.എസ് ഒരു വിമര്‍ശന വായന’ എന്ന പുസ്തകം പ്രകാശനം ചെയ്യും.

നാലാം ദിവസമായ 25ന്് ‘മലയാളത്തിലെ ഇസ്ലാമിക ഗാനങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഫൈസല്‍ എളേറ്റില്‍, ഡോ. ജമീല്‍ അഹ്മദ്, പി.ടി. കുഞ്ഞാലി, ശിഹാബുദ്ദീന്‍ ആരാമ്പ്രം തുടങ്ങിയവര്‍ പങ്കെടുക്കും. ഗാനരചയിതാവും ബഹുഭാഷാ പണ്ഡിതനുമായിരുന്ന റഹ്മാന്‍ മൂന്നൂരിന്റെ പാട്ടുകള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യക്ക് ഉബൈദ് കുന്നക്കാവ്, കൊച്ചിന്‍ ശരീഫ്, റിജിഷ തുടങ്ങിയവര്‍ നതൃത്വം നല്‍കും.

26ന് വൈകീട്ട് നടക്കുന്ന പുസ്തകമേളയുടെ സമാപനം വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷന്‍ എം.ഐ. അബ്ദുല്‍ അസീസ്, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, പി.എം സാലിഹ്, സി.ടി. ശുഐബ്, റഹ്മത്തുന്നീസ ടീച്ചര്‍ വി.പി. ബഷീര്‍, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പുസ്‌കത പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.

Facebook Comments
Show More
Close
Close