Current Date

Search
Close this search box.
Search
Close this search box.

പ്രഫ.സിദ്ദീഖ് ഹസന്‍: അനുശോചനം അറിയിച്ച് ലോക പണ്ഡിതസഭ

ദോഹ: ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി മുന്‍ ഉപാധ്യക്ഷനും, മുന്‍ കേരള അമീറുമായിരുന്ന സയ്യിദ് സിദ്ദീഖ് ഹസന്റെ നിര്യാണത്തില്‍ അനുശാചനം അറിയിച്ച് ലോക പണ്ഡിതസഭ. ലോക പണ്ഡിത സഭ അധ്യക്ഷന്‍ ഡോ. അഹ്മദ് റയ്‌സൂനിയും, ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യുദ്ധീന്‍ അല്‍ഖറദാഗിയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അനുശോചനം അറിയിക്കുകയായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തകനായും ഇസ്‌ലാമിക പണ്ഡിതനായും അദ്ദേഹം വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക വികസന പദ്ധതിയായ ‘വിഷന്‍ 2016’ന്റെ സ്ഥാപകനുമായിരുന്നു. ഇസ്‌ലാമിക സമൂഹത്തിന് നിസ്വാര്‍ഥനായ നേതാവ് നഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും വിശാലമായ കാരുണ്യം ചൊരിഞ്ഞുകൊടുക്കുകയും ചെയ്യട്ടെ -ലോക പണ്ഡിതസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചു.

Related Articles