Current Date

Search
Close this search box.
Search
Close this search box.

പഠിക്കാന്‍ വകയില്ല, കുടുംബം പോറ്റാന്‍ പണിയെടുക്കുന്ന ഇറാഖീ കുട്ടികള്‍

ബഗ്ദാദ്: രാജ്യത്ത് തൊഴിലെടുക്കുന്ന കുട്ടികളുടെ എണ്ണം അസ്വസ്ഥമാംവിധം വര്‍ധിക്കുന്നതായി ഐ.ആര്‍.സി (International Rescue Committee). ഇത് കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ ബാല്യവും അടിസ്ഥാന അവകാശങ്ങളും നിഷേധിക്കുന്നതായി ഇറാഖിലെ ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

കിഴക്കന്‍ മൗസിലിലെ ഭൂരിഭാഗം കുട്ടികളും സുരക്ഷതമില്ലാത്ത സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെന്നും അവരില്‍ 95 ശതമാനം പേര്‍ക്ക് രേഖകളില്ലെന്നും കമ്മിറ്റി കഴിഞ്ഞ ഞായറാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പകുതിയിലധികം കുടുംബങ്ങളിലെയും ഒരു കുട്ടിയെങ്കിലും ജോലിയില്‍ ഏര്‍പെടുന്നുണ്ട്. സാമ്പത്തിക തകര്‍ച്ചയാണ് കുടുംബങ്ങളെ ബാലവേലയിലേക്ക് നയിക്കുന്നത്. ജോലി ചെയ്യുന്ന 85 ശതമാനം കുട്ടികളും ജോലിസ്ഥലത്ത് സുരക്ഷിതരല്ലെന്നും അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് (നവംബര്‍ 20) കമ്മിറ്റി പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2003 മുതല്‍ ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റി ഇറാഖില്‍ സംഘര്‍ഷങ്ങള്‍ മൂലം ദുരിതത്തിലായ കുട്ടികള്‍ക്കും വിവിധ വിഭാഗങ്ങള്‍ക്കും സഹായം നല്‍കുകയും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles