Current Date

Search
Close this search box.
Search
Close this search box.

ഹലാല്‍ അല്ല; പ്രാണികള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

ദോഹ: പ്രാണികള്‍ അടങ്ങിയ ഭക്ഷണ ഉത്പന്നങ്ങള്‍ ഹലാല്‍ അല്ലെന്നും രാജ്യത്ത് അത്തരം ഭക്ഷ്യ ഉത്പന്നങ്ങള്‍ നിരോധിച്ചതായും ഖത്തര്‍.
ഭക്ഷ്യ ഉല്‍പാദനത്തില്‍ പ്രാണികളുടെ ഉപയോഗം അംഗീകരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് നിലപാടുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്. പ്രാണികള്‍ അടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങളെല്ലാം വിപണിയില്‍ നിരോധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇത് ജിസിസിയുടെ പ്രസക്തമായ ചട്ടങ്ങള്‍ക്ക് അനുസൃതമായ ഹലാല്‍ ഭക്ഷ്യ സാങ്കേതിക നിയന്ത്രണങ്ങളുമായി ഒത്തുപോകുന്നില്ല. പ്രാണികളുടെയോ അവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീനുകളുടെയും സപ്ലിമെന്റുകളുടെയും ഉപഭോഗവും അനുവദനീയമല്ല. യോഗ്യതയുള്ള അധികാരികളുടെ മതപരമായ അഭിപ്രായം ഇതിനോട് യോജിക്കുന്നില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഭക്ഷ്യ ഉല്‍പന്നങ്ങളിലെ പ്രോട്ടീന്റെ ഉറവിടം കൃത്യമായി നിര്‍ണയിക്കുന്നതിന് മന്ത്രാലയം അന്താരാഷ്ട്ര അംഗീകൃത ലബോറട്ടറികള്‍ വഴിയും ഹലാല്‍ ആവശ്യകതകള്‍ അംഗീകൃത ഇസ്ലാമിക സ്ഥാപനങ്ങള്‍ വഴിയും പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles