Current Date

Search
Close this search box.
Search
Close this search box.

സങ്കീര്‍ണ്ണമായ ഓപറേഷന്റെ ഭാഗമായി നടത്തിയതാണ് എണ്ണക്കപ്പല്‍ ആക്രമണം: യു.എ.ഇ

അബൂദാബി: കഴിഞ്ഞ മാസം യു.എ.ഇ എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ വളരെ സങ്കീര്‍ണ്ണമായി നടത്തിയ ഓപറേഷന്റെ ഭാഗമാണെന്ന് യു.എ.ഇ. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്നോ ഏത് രാജ്യമാണെന്നോ വെളിപ്പെടുത്താന്‍ യു.എ.ഇ തയാറായില്ല. വളരെ സങ്കീര്‍ണ്ണവും ഏകീകൃതവുമായ ഒരു സംവിധാനമാണ് ആക്രമണം നടത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ യു.എ.ഇ കണ്ടെത്തി.

വ്യാഴാഴ്ച യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ സൗദി,നോര്‍വേ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്നാണ് യു.എ.ഇ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അന്തിമ ഫലങ്ങള്‍ കൂടി ലഭിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും യു.എ.ഇ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ യു.എസ് ആരോപിച്ച ഇറാനെ ഈ മൂന്ന് രാഷ്ട്രങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. മെയ് 12നായിരുന്നു ഗള്‍ഫ് കടലിടുക്കില്‍ യു.എ.ഇ എണ്ണക്കപ്പലിന് നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്.

Related Articles