Current Date

Search
Close this search box.
Search
Close this search box.

സുലൈമാനിയെ വധിക്കാന്‍ യു.എസിനെ സിറിയ സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്

ബാഗ്ദാദ്: ഇറാന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിക്കാന്‍ യു.എസിനെ സിറിയ സഹായിച്ചെന്ന് റിപ്പോര്‍ട്ട്. സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ യു.എസിന് നല്‍കിയത് സിറിയയിലെ വിവരം നല്‍കുന്ന ചാരന്മാര്‍ ആണെന്ന നിഗമനത്തിലാണ് ഇറാന്‍. റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ നിന്നാണ് സുലൈമാനി ബാഗ്ദാദിലെത്തുന്നത്. സുരക്ഷ മുന്‍നിര്‍ത്തി അദ്ദേഹം തന്റെ സ്വകാര്യ വിമാനം ഉപേക്ഷിച്ച് യാത്രാ വിമാനത്തിലാണ് ബാഗ്ദാദിലെത്തിയത്.

അതീവ രഹസ്യമായിട്ടായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നത്. സുലൈമാനി ബാഗ്ദാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം രണ്ട് കവചിത വാഹനങ്ങളില്‍ മറ്റഉ സുരക്ഷ ഉദ്യോഗസ്ഥരുമൊത്ത് യാത്രയാകുമ്പോഴാണ് യു.എസ് ഡ്രോണ്‍ റോക്കറ്റ് പതിച്ച് സുലൈമാനിയടക്കമുള്ളവര്‍ കൊല്ലപ്പെടുന്നത്. ബാഗ്ദാദിലെയും ദമസ്‌കസിലെയും യു.എസ് സൈന്യവുമായി രഹസ്യമായി സഹകരിക്കുന്ന ചാരന്മാരെക്കുറിച്ചും സംശയാസ്പദമായ ആളുകളെക്കുറിച്ചും കേന്ദ്രീകൃത അന്വേഷണത്തിലാണ് ഇറാന്‍.

Related Articles