Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഇന്തോനേഷ്യക്ക് നാല് മില്യണ്‍ ഡോസ് വാക്‌സിനുമായി യു.എസ്

ജകാര്‍ത്ത: യു.എസില്‍ നിന്ന് നാല് മില്യണ്‍ ഡോസ് മൊഡേണ കോവിഡ്-19 വാക്‌സിന്‍ ഇന്തോനേഷ്യയിലെത്തുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ ഇന്ത്യോനേഷ്യന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചു. രാജ്യത്ത് ഉയര്‍ന്ന നിരക്കില്‍ കൊറോണ അണുബാധയും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ച മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കുകയാണ്. രാജ്യം ഭീകരമായ രീതിയല്‍ കോവിഡ് പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് യു.എസ് വാക്‌സിന്‍ സഹായം ലഭ്യമാകുന്നത്. ആഗോള വാക്‌സിന്‍ വിതരണ പദ്ധതിയായ കോവാക്‌സ് മുഖേന കഴിയും വേഗം കയറ്റിയയക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

വര്‍ധിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 കേസുകള്‍ക്കെതിരെ പോരാടികൊണ്ടിരിക്കുന്ന ഇന്തോനേഷ്യന്‍ ജനങ്ങള്‍ക്കുള്ള യു.എസിന്റെ പിന്തുണയാണ് ഈ സംഭാവന അടിവരയിടുന്നതെന്ന് സള്ളിവന്‍ പറഞ്ഞു. ഇന്തോനേഷ്യയുടെ വ്യാപകമായ കോവിഡ്-19 പ്രതിരോധ ശ്രമങ്ങള്‍ക്ക് സഹായം വര്‍ധിപ്പിക്കാനുള്ള യു.എസ് പദ്ധതികളെ കുറിച്ച് ഇരു ഉദ്യോഗസ്ഥരും ചര്‍ച്ച ചെയ്തതായി പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ 12 ദിവസങ്ങളില്‍ എട്ടിലും ഉയര്‍ന്ന നിരക്കിലാണ് കോവിഡ് അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച 25830 പുതിയ കേസുകളും 539 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Related Articles