Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യന്‍ മുസ്‌ലിം സ്ത്രീകള്‍ കടുത്ത നിന്ദ്യത അനുഭവിക്കുന്നു: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ കടുത്ത നിന്ദ്യതയാണ് അനുഭവിക്കുന്നതെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. മുസ്ലിമായിരിക്കുന്നതിന്റെയും സ്ത്രീയായിരിക്കുന്നതിന്റെയും പേരില്‍ അവര്‍ നിന്ദ്യതയുടെ ഇരട്ടിഭാരമാണ് അനുഭവിക്കുന്നതെന്നാണ് കോണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ് ഇനീഷ്യേറ്റീവും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വില്‍ ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടിലുള്ളത്.

ഇന്ത്യയിലെ മുസ്‌ലിംകള്‍ തടവിലാക്കപ്പെടുമെന്നും ഇരകളാക്കപ്പെടുമെന്നുമുള്ള വലിയ ഭീതിയിലാണ് ജീവിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും സ്ത്രീകള്‍ ഇത്തരത്തില്‍ കടുത്ത ഭീതി അനുഭവിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ എട്ടു നഗരങ്ങളിലെ മുസ്‌ലിംകളെ നേരില്‍ കണ്ടാണ് സര്‍വേ നടത്തിയത്. ഹിജാബും ബുര്‍ഖയും ധരിച്ച് പൊലിസ് സ്റ്റേഷനിലെത്തുമ്പോള്‍ മുന്‍ധാരണയോടെയാണ് അവര്‍ കാണുന്നത്. പൊലിസ് സേനയിലെ മുസ്ലിം ഉദ്യോഗസ്ഥരും മുന്‍ധാരണക്ക് ഇരയാകുന്നുണ്ട്. പൊലിസിലെ മുസ്ലിം പ്രാതിനിധ്യം വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles