Current Date

Search
Close this search box.
Search
Close this search box.

സമസ്ത-സി.ഐ.സി തര്‍ക്കം ഞങ്ങളുടെ വിഷയമല്ല; കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് വഫിയ്യ വിദ്യാര്‍ത്ഥിനികള്‍

കോഴിക്കോട്: സമസ്ത-സി.ഐ.സി തര്‍ക്കം ഞങ്ങളുടെ വിഷയമല്ലെന്നും തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത കോഴ്സ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും വളാഞ്ചേരി മര്‍ക്കസിലെ വഫിയ്യ വിദ്യാര്‍ഥിനികള്‍. വാര്‍ത്തസമ്മേളനത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യമറിയിച്ചത്.
സംഘര്‍ഷാവസ്ഥയുണ്ടായതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം മര്‍ക്കസ് ഹോസ്റ്റലില്‍നിന്ന് പൊലിസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഏതാനും വിദ്യാര്‍ത്ഥികള്‍ വാര്‍ത്തസമ്മേളനം വിളിച്ചത്. ‘ഉച്ചക്ക് പൊലീസ് വന്ന് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അവരുടെ കയ്യില്‍ രേഖയൊന്നും ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് മര്‍ക്കസ് മാനേജ്മെന്റ് നോട്ടീസ് ഇറക്കിയത്’- അവര്‍ പറഞ്ഞു.

സമസ്ത-സി.ഐ.സി പ്രശ്നം തങ്ങളുടെ വിഷയമല്ല. വാഗ്ദാനം ചെയ്ത കോഴ്സ് പഠിക്കാന്‍ അവസരം വേണം. ഇനി അഡ്മിഷന്‍ നടത്തണോ വേണ്ടേ എന്നതൊക്കെ അവരുടെ തീരുമാനമാണ്. തങ്ങളുടെ കോഴ്സ് പൂര്‍ത്തിയാക്കാന്‍ സ്ഥാപനം അവസരമൊരുക്കണം. തങ്ങളുടെ സഹപാഠികളായ 25 പേര്‍ ഇപ്പോഴും മഹിളാ മന്ദിരത്തില്‍ തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

കോളജ് മാനേജ്മെന്റിന്റെ പരാതിയെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും നീക്കം ചെയ്തത്. സമസ്ത സി.ഐ.സിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് വളാഞ്ചേരി മര്‍ക്കസില്‍ വാഫി-വഫിയ്യ കോഴ്സുകള്‍ നിര്‍ത്തുകയാണെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു. ഇതോടെ നിരവധി വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം അനിശ്ചിതത്വത്തിലാവുകയും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

 

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles