Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ ഖാലിദിന്റെ പി.എച്ച്.ഡി പ്രബന്ധം ജെ.എന്‍.യു സ്വീകരിച്ചില്ല

ന്യൂഡല്‍ഹി: താന്‍ സര്‍വകലാശാലക്ക് സമര്‍പ്പിച്ച പി.എച്ച്.ഡിയുടെ പ്രബന്ധം കോളജ് അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് പറഞ്ഞു. ഖാലിദിനെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ട് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് സര്‍വകലാശാല അധികൃതര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത്.

2016 ഫെബ്രുവരിയില്‍ ജെ.എന്‍.യു ക്യാംപസില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നാരോപിച്ച് ഉമറടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെനതിരെ കേസ് ചുമത്തിയിരുന്നു. ഇതിനു ശേഷം കോളജ് ഉമറിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുകയും സെമസ്റ്ററില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

സെമസ്റ്ററിലേക്കുള്ള ഫീസടച്ചിട്ടുണ്ടെന്നും പ്രബന്ധം സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്നുമാവശ്യപ്പെട്ട് ഉമര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി ജെ.എന്‍.യുവിനെ ശകാരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
ഉമര്‍ ഖാലിദിനോടൊപ്പം നടപടി നേരിട്ട കനയ്യ കുമാറിന്റെ പ്രബന്ധം തിങ്കളാഴ്ച സ്വീകരിക്കുകയും ചെയ്തിരുന്നു.

Related Articles