Current Date

Search
Close this search box.
Search
Close this search box.

ഏക സിവിൽകോഡിന്റെ ലക്ഷ്യം രാജ്യത്തെ ഹിന്ദുരാജ്യമാക്കൽ

മത-ജാതി- വർഗ്ഗ-വർണ്ണ വൈജാത്യങ്ങൾക്കിടയിലും നാനാത്വത്തിൽ ഏകത്വം ദർശിക്കാനാവുന്ന ഒരു ദേശമായാണ് നാം പുറം ലോകത്ത് അറിയപ്പെടുന്നത്. ഓരോ മതക്കാർക്കും പ്രത്യേകം-പ്രത്യേകം രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ (Personal law ) നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും വാദത്തേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ച് ഉണ്ടായതാണ് എന്നാണ് വെപ്പ്.

ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടത് ഭരണകൂടത്തിന്റെ കടമയായാണ് നിലവിലെ ഭരണകൂടം പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ടും കോമൺ സിവിൽ കോഡ് ബിൽ രാജ്യസഭയിൽ ഒരു സ്വകാര്യ ബില്ലായി വന്നതിനെ കുറിച്ച്  ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ബോർഡിന്റെ അധ്യക്ഷൻ ബഹുമാനപ്പെട്ട മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്‌വിയോട്   ബന്ധപ്പെട്ടപ്പോൾ കിട്ടിയ അദ്ദേഹത്തിന്റെ പ്രതികരണമാണ് ചുവടെ:-

ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും ഹിന്ദുക്കളാണെന്ന വസ്തുത ശരിയാണ്. അതിന്റെ പേരിൽ മാത്രം രാജ്യത്തെ ഒരു ഹിന്ദു മത രാജ്യമാക്കാൻ ലക്ഷ്യമിടുന്ന കക്ഷികളാണ് തങ്ങളുടെ മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ നയിക്കാൻ അതിന്റെ നേതാക്കൾ പൊതു സിവിൽ നിയമം തേടുന്നത്. അതോടെ സംഭവിക്കാൻ പോകുന്നത് ഈ രാജ്യത്ത് മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ മത സ്വാതന്ത്ര്യം അവസാനിക്കും. എല്ലാ മതങ്ങൾക്കും അവരുടെ വ്യക്തി നിയമം അനുസരിച്ച് പ്രവർത്തിക്കാനും അതിനെ പകർത്താനുമുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന നമ്മുടെ ഭരണഘടന നോക്കുകുത്തിയാവും. അതേസമയം രാജ്യത്തിന്റെ സ്വാതന്ത്ര്യ വേളയിൽ ഭൂരിപക്ഷം ജനങ്ങളും സർക്കാരും
പാർലമെന്റിലെ ഇരു സഭയുടെയും പ്രതിനിധികളും രാജ്യം മതേതരമാകണമെന്നും രാജ്യത്തെ എല്ലാ മതക്കാർക്കും സ്വാതന്ത്ര്യം ലഭിക്കണമെന്നും വാദിച്ചിരുന്ന വാദങ്ങളെല്ലാം പൊകയാവുകയാവും ഫലം.

ദേശവാസികളുടെ മതപരമായ കാര്യങ്ങളിൽ സ്വയംഭരണാവകാശം ഇല്ലാതാവും . ഒരു മതവും മറ്റ് മത വിഷയങ്ങളിൽ കക്ഷികളാവരുത്, രാജ്യത്തിന്റെ രാഷ്ട്രീയം രാജ്യനിവാസികളുടെ മതകാര്യങ്ങളിൽ ഇടപെടരുത് എന്നിവയും പാലിക്കപ്പെടാത്ത ഭരണഘടനാ വിഭാവനകളാവും.ഇസ്‌ലാം ദിവ്യ വെളിപാടിനാൽ സ്ഥാപിതമായതിനാൽ ഓരോ കാലഘട്ടത്തിലെയും മനുഷ്യ പരിഷ്‌ക്കരണത്തിന് സാധ്യമല്ല എന്ന് എല്ലാവർക്കുമറിയാം. മതസ്വാതന്ത്ര്യമുള്ള ഏതൊരു രാജ്യത്തും നമുക്ക് ജീവിക്കാൻ കഴിയും. മതേതര ഭരണഘടനയ്ക്ക് കീഴിൽ അവരവരുടെ മതപരമായ പ്രമാണങ്ങൾ പാലിച്ച് രാജ്യത്തിന്റെ വികസനത്തിലും നന്മയിലും തുല്യമായി പങ്കുചേർന്നു സഹകരണത്തോടെ ജീവിക്കാനാവും. മദീനാ പലായനത്തിന് ശേഷം അവിടത്തെ ജനങ്ങളുമായി നടത്തിയ ഉടമ്പടി (മദീനാ പാക്റ്റ് ) പോലെയും ഹുദൈബിയയിൽ ഖുറൈശികളുമായും ചെയ്തത് പോലെയും ഒരു സമാധാന സന്ധിയിലാണ് നാമുള്ളത് എന്ന സംഗതി നാം മറക്കാവതല്ല. റാബിഅ് സ്വാഹിബ് പേർസണൽ ലോ ബോർഡിന്റെ നയം വ്യക്തമാക്കി.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles