India Today

‘ഡൽഹി കലാപ ബാധിതരെ സഹായിക്കുക’

ഡൽഹിയിൽ ഫെബ്രുവരി 22ന് തുടങ്ങിയ കലാപത്തിൽ 38 പേർക്ക് ജീവഹാനി സംഭവിക്കുകയും 200 ലേറെ പേർ ഗുരുതരമായ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിവ ഭാഗികമായോ പൂർണമായോ തകർക്കപ്പെട്ടിട്ടുണ്ട്. കലാപത്തിൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല. ജീവൻ ബാക്കിയായവരുടെ ജീവനോപാധികൾ പൂർണമായി തകർക്കപ്പെട്ടിമുണ്ട്. കലാപത്തിന്റെ ഇരകൾക്ക് ഭക്ഷണമോ വസ്ത്രമോ ലഭിക്കുന്നില്ല.എങ്കിലും ലഭ്യമായ നമ്മുടെ സംവിധാനങ്ങൾ ഉപയോഗിച്ച് അടിയന്തര സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

ദൗർഭാഗ്യകരമായ ഈ കലാപത്തിന്റെ ഇരകളെ നെഞ്ചോടുചേർക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയും ബാധ്യതയുമാണ്. മരുന്നും ഭക്ഷണവും ഗൃനോപകരണങ്ങളും അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. ഡൽഹി ആസ്ഥാനമായ വിഷൻ2026 പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന Society for Bright Future വളണ്ടിയർമാർ സേവന നിരതരായി രംഗത്തുണ്ട്. കലാപത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്തി, വീട്, ജീവനോപാധികൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പുനർനിർമ്മിക്കേണ്ടതുമുണ്ട്.

കലാപത്തിൻ്റെ ഇരകൾക്ക് സഹായങ്ങൾ ലഭ്യമാക്കുന്നതിനായി നിങ്ങളുടെ ചെറുതും വലുതുമായ സഹായങ്ങൾ താഴെ കൊടുത്ത ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക. ഈ സദുദ്യമത്തിൽ പങ്കാളിയാവുക.

വിശ്വസ്തതയോടെ,
ടി. ആരിഫലി

Account Detail
Society for Bright Future
Current A/C No: 6318812353
Indian Bank, Jamia Millia Islamia Branch
IFSC Code: IDIB000J029

Published by (28/02/2020):
Society for Bright Future, New Delhi

Contact Us:
[email protected]www.vision2026.org.in
+917042898301 (WhatsApp)

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker