സമാധാനത്തിനുള്ള നൊബൈൽ പുരസ്കാരത്തിന് ഏറ്റവും സാധ്യത നരേന്ദ്ര മോദിക്ക് ആണെന്ന നുണ വാർത്ത ആദ്യം പുറത്തുവിട്ടത് ‘ടൈംസ് നൗ’ ചാനൽ. പിന്നാലെ ഗോഡി മീഡിയ ഏറ്റെടുത്തു. ഗോഡി മീഡിയയിലെ ഏറ്റവും പുതിയ അംഗമായ എ എൻ ഐ വാർത്ത ഏജൻസി മുതൽ സംഘപരിവാർ ബന്ധമുള്ള പോർട്ടലുകളും ചാനലുകളും അത് ആഘോഷമാക്കി.
ശൂന്യതയിൽ നിന്ന് എങ്ങനെ വാർത്ത ഉണ്ടാക്കാം എന്നു മാത്രമല്ല, വാർത്തകളിൽ എങ്ങനെ നുണ ഫിറ്റ് ചെയ്യാം എന്നതിന്റെ മികച്ച ഉദാഹരണമാണ് മോദിക്ക് ‘നൽകിയ’ നൊബൈൽ സമ്മാനം.
നൊബൈൽ പ്രൈസ് കമ്മിറ്റിയിലെ രണ്ടാമൻ അസ് ലെ റ്റൊജേ പറയാത്ത കാര്യമാണ് ‘ടൈംസ് നൗ’ റിപ്പോർട്ടർ തട്ടി വിട്ടത്. ചാനലിന്റെ എഡിറ്ററും ഗോഡി മീഡിയയുടെ ‘മാനേജിംഗ് ഡയറക്ടറു’മായ രാഹുൽ ശിവശങ്കർ ഈ നുണ ട്വീറ്റ് ചെയ്തതോടെ എബിപി ന്യൂസ് മുതൽ ഒ ടിവി വരെയുള്ള മോദി അനുകൂല ചാനലുകളും ‘ഓപ് ഇന്ത്യ’ മുതൽ ‘മേഘ് അപ്ഡെയ്റ്റ്സ്’ വരെയുള്ള സംഘപരിവാർ നുണ പോർട്ടലുകളും ട്വിറ്റർ ഹാൻഡിലുകളും മോദിക്ക് നൊബൈൽ സമ്മാനം ഉറപ്പിച്ചു.
അന്ധ ഭക്തർ അത് ആഘോഷിക്കുകയും ചെയ്തു. നുണ വാർത്ത റിപ്പോർട്ട് ചെയ്ത എ എൻ ഐ വാർത്ത ഏജൻസിയോട് റ്റൊജേ വിശദീകരണം നൽകിയിട്ടും അവർ അത് ട്വീറ്റ് ചെയ്യാൻ കൂട്ടാക്കിയില്ല.
Why has @ANI not tweeted this statement by Asle Toje? 🤔 pic.twitter.com/C3c6pUBdeI
— Mohammed Zubair (@zoo_bear) March 16, 2023
സമാധാനത്തിനുള്ള നൊബൈൽ പുരസ്കാരം കുറ്റമറ്റ രീതിയിലാണ് നൽകുന്നതെന്ന് അഭിപ്രായമില്ല. അനർഹരായ പലർക്കും അത് കിട്ടിയിട്ടുമുണ്ട്. എന്നാൽ, ഇന്നയാൾക്ക് നൊബൈൽ ലഭിക്കുമെന്ന് ഒരു കമ്മിറ്റി അംഗവും മുൻകൂട്ടി പറയില്ലെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും അറിയുന്ന കാര്യമാണ്. എന്നിട്ടും കമ്മിറ്റിയുടെ ഉന്നത വ്യക്തിത്വത്തിന്റെ പേരിൽ നുണ അടിച്ചു വിടാൻ ഇവർക്ക് യാതൊരു ഉളുപ്പുമില്ല.
ഒരു സംശയം. സമാധാന പ്രവർത്തനങ്ങൾക്കല്ലേ നൊബൈൽ പുരസ്കാരം നൽകാറുള്ളത്, എത്നിക് ക്ലൻസിങ്ങിന് അല്ലല്ലോ!
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1