Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്‍ നസീറിന്റെ ഗവര്‍ണര്‍ നിയമനം: ബാബരി വിധിക്കുള്ള പ്രത്യുപകാരം

പുതിയ ​ഗവർണർമാരുടെ ലിസ്റ്റിൽ ഇടം നേടിയ റിട്ട.സുപ്രീം കോടതി ജഡ്ജി അബ്ദുൽ നസീറിന് ആ പേരും നിലപാടുകളും ഗുണം ചെയ്തു എന്ന് തന്നെ കരുതാം. ബാബരി മസ്ജിദ് താലത്തിൽ വച്ചു കൊടുത്തതിനുള്ള പ്രതിഫലമാണ് ഗവർണർ പദവിയെങ്കിലും മുസ്‌ലിം പരിഗണനയുടെ പട്ടികയിലും ഉൾപ്പെടുത്താം.

ജനുവരി നാലിന് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച സയ്യിദ് അബ്ദുൽ നസീർ, ബാബറി മസ്ജിദ് തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ച അയോധ്യ ഭൂമി തർക്ക കേസിൽ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിന്റെയും 2016ലെ കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനം ശരിവച്ച സുപ്രീം കോടതി ബെഞ്ച് ജനുവരി 2ന് പുറപ്പെടുവിച്ച അസാധുവാക്കൽ നടപടി ശരിവച്ച വിധിയിലും ഭാഗമായിരുന്നു. 2017 ലെ മുത്തലാഖ് വിധിയിലും അദ്ദേഹമുണ്ട്, അത് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തിയെങ്കിലും അത് സാധുവാണെന്ന് വിയോജിച്ചതും അദ്ദേഹം തന്നെ.

കഴിഞ്ഞ ആറ് വർഷത്തിനിടെ ഇതാദ്യമായാണ് ഒരു സുപ്രീം കോടതി ജഡ്ജി ഗവർണറായി നിയമിതനാകുന്നത്. 2014ൽ മുൻ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവർണറായി നിയമിച്ചതാണ് ഇത്തരമൊരു നിയമനത്തിന്റെ അവസാന ഉദാഹരണം. അതിന് മുമ്പ് 1992ൽ സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച ശേഷം 1997ൽ ജസ്റ്റിസ് ഫാത്തിമാ ബീവി തമിഴ്‌നാട് ഗവർണറായി നിയമിതയായിരുന്നു.

2020ൽ ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തതും ബി ജെ പി തന്നെയായിരുന്നു. 2019 ൽ വിരമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, മുൻ ചീഫ് ജസ്റ്റിസ് അയോധ്യ തർക്കഭൂമി കേസിലെ നടപടികൾക്ക് നേതൃത്വം നൽകിയിരുന്നതും മറ്റൊരു ചരിത്രം.

2003-ൽ അഡീഷണൽ ജഡ്ജിയായും 2004-ൽ സ്ഥിരം ജഡ്ജിയായും നിയമിതനായ അബ്ദുൽ നസീർ കർണാടക ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. 2017ലാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെടുന്നത്.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles