Current Date

Search
Close this search box.
Search
Close this search box.

ജമ്മു കശ്മീര്‍: ഇന്ത്യയും പാകിസ്താനും ചര്‍ച്ച പു:നരാരംഭിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ന്യൂയോര്‍ക്ക്: ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍. മേഖലയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കം അവസാനിപ്പിക്കാന്‍ ഇരു വിഭാഗവും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച കൊണ്ട് മാത്രമേ സാധിക്കൂവെന്നും യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക വക്താവ് മാര്‍കെറ്റ ഹൊമോല്‍കോവ പറഞ്ഞു. ചൊ്വവാഴ്ച യു.എന്‍ പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന്റെ പ്രത്യേക വകുപ്പ് ഇന്ത്യ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ അവിടെ സമാധാനപരമായ പ്രശ്‌ന പരിഹാരത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തണം. മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ എം.പിമാരുടെ അനൗദ്യോഗിക സംഘം കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.

Related Articles