Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിസക്ക് കൂടുതല്‍ നിയന്ത്രണം

ദോഹ: ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസയ്ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബുധനാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ഒരു മാസം മാത്രമേ ഓണ്‍ അറൈവല്‍ വിസക്ക് കാലാവധിയുണ്ടാകൂ. പുതിയ നിയന്ത്രണങ്ങള്‍ നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും.

വിസക്ക് അപേക്ഷിക്കുന്നയാള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാണെന്നും ഉത്തരവിലുണ്ട്. പുതിയ വിസക്കായി അപേക്ഷിക്കാന്‍ ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ഹോട്ടല്‍ റിസര്‍വേഷന്‍, മടക്ക ടിക്കറ്റിന്റെ രേഖകള്‍ എന്നിവയും നിര്‍ബന്ധമാക്കിയിട്ടുണ്ട്. കുടുംബമായിട്ടാണ് ഖത്തര്‍ സന്ദര്‍ശനത്തിനെത്തുന്നതെങ്കില്‍ മുതിര്‍ന്ന അംഗത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉണ്ടായാല്‍ മതിയെന്നും നിബന്ധനയിലുണ്ട്. ഖത്തറിനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഖത്തറിലേക്കുള്ള വിസ നടപടികള്‍ ലഘൂകരിച്ചിരുന്നു. വിസിറ്റിങ് വിസ എടുക്കേണ്ടതില്ല എന്നായിരുന്നു പ്രധാന ഇളവ്.

Related Articles