Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ ഇസ്രായേലില്‍ നിന്നും സായുധ ഡ്രോണ്‍ വാങ്ങുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യ ഇസ്രായേലില്‍ നിന്നും 10 ആളില്ലാ സായുധ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ‘ട്രിബ്യൂണ്‍’ ന്യൂസ്‌പേപ്പര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള
ഹെരോണ്‍ ടി.പി എന്നു പേരുള്ള ഇസ്രായേലിന്റെ ലോങ് റേഞ്ച് വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

400 മില്യണ്‍ ഡോളറിന് ഇസ്രായേലുമായുള്ള കരാര്‍ അന്തിമഘട്ടത്തിലാണെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇസ്രായേലിലെ ഏറ്റവും വലിയ ഡ്രോണ്‍ ആണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മെയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ച വേളയിലാണ് ഈ കരാറില്‍ ഒപ്പുവെച്ചത്.

Related Articles