Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനിനെതിരെ ഇന്ത്യയുടെ നിലപാട് പുന:പരിശോധിക്കണം: കെ.എന്‍.എം

കോഴികോട്: യു.എന്‍ സാമ്പത്തിക കൗണ്‍സിലില്‍ ഫലസ്തീനിനെതിരെ നിലപാടെടുത്ത ഇന്ത്യ, രാജ്യത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്ന് കെ.എന്‍.എം സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. ഇസ്‌റാഈല്‍ ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ഇരു സ്വതന്ത്ര രാഷ്ട്രങ്ങള്‍ എന്ന നിലപാടില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് അംഗീകരിക്കാന്‍ ആവില്ല. ഇസ്‌റാഈലിന്റെ അധിനിവേശത്തിനും ഉപരോധത്തിനും ഇരയായി ജീവിക്കുന്ന ഫലസ്തീനികള്‍ക്ക് നീതി ലഭിക്കുന്ന നിലപാടാണ് രാജ്യം കഴിഞ്ഞ കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്.

ലോകത്തെ ഏറ്റവും വലിയ ഭീകര രാഷ്ട്രമായ ഇസ്‌റാഈലുമായി ചേര്‍ന്ന് ഭീകരതെക്കെതിരെ എന്ത് പോരാട്ടമാണ് നടക്കുകയെന്നത് ചിന്തിക്കണം. രാജ്യത്തെ എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തില്‍ എടുത്തുകൊണ്ടാണ് ഭീകരതക്കെതിരെ ബോധവല്‍ക്കരണം നടത്തേണ്ടത്. വര്‍ഗീയതക്കെതിരെ ശക്തമായ ആശയ സമരം തുടരുക തന്നെ വേണം. വര്‍ഗ്ഗീയ ഫാഷിസത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനിടയില്‍ ചെറുപ്പക്കാരില്‍ തീവ്രവാദം വളരാന്‍ ഇടവരരുത്. വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുന്ന പ്രഭാഷണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും കെ.എന്‍.എം. ആവശ്യപ്പെട്ടു. കടലോര പ്രദേശങ്ങളില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ പ്രവര്‍ത്തകരോട് കെ.എന്‍.എം ആഹ്വാനം ചെയ്തു. കലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട പ്രഫ. എന്‍.വി അബ്ദുറഹ്മാന് സ്വീകരണം നല്‍കി.

കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ഡോ. ഹുസെന്‍ മടവൂര്‍, എച്ച്.ഇ. മുഹമ്മദ് ബാബു സേഠ്, പ്രഫ. എന്‍.വി അബ്ദുറഹ്മാന്‍, എം. മുഹമ്മദ് മദനി, നൂര്‍ മുഹമ്മദ് നൂരിഷ, എ. അസ്ഗര്‍ അലി, അബ്ദുറഹ്മാന്‍ മദനി പാലത്ത്, എം. സ്വലാഹുദ്ധീന്‍ മദനി, എം.ടി. അബ്ദുസ്സമദ് സുല്ലമി, ഡോ. സുല്‍ഫീക്കര്‍ അലി, ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, സി സലീം സുല്ലമി എന്നിവര്‍ സംസാരിച്ചു.

Related Articles